'അപകട രഹിത പൂരങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് വേണ്ടത്'; നിര്‍ദേശവുമായി സുരേഷ് ഗോപി

Published : May 31, 2026, 11:24 PM IST
suresh gopi

Synopsis

വെടിക്കെട്ടിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം ഭാരവാഹികൾ ശിവകാശി സന്ദർശിച്ച് പുതിയ സാങ്കേതികവിദ്യകൾ പഠിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

തൃശ്ശൂർ: അപകട രഹിതമായുള്ള പൂരങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് വേണ്ടതെന്ന് എംപി സുരേഷ് ഗോപി. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കൂടുതൽ സാങ്കേതിക ഇടപെടലുകൾ ഉണ്ടാകണമെന്നും ഇതിന് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വങ്ങളുടെ പ്രത്യേക സംഘം ശിവകാശിയിൽ പോയി ഇതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക കാര്യങ്ങൾ കണ്ട് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂർ പൂരം എക്സിബിഷൻ സമാപന ചടങ്ങില്‍ സംസാരിക്കുന്നു സുരേഷ് ഗോപി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു, ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നു, പിന്നാലെ അറസ്റ്റ്