'വരാതെ എവിടെ പോകാൻ ? വന്നാല്‍ അതിന്‍റെ മഹത്വം എനിക്ക്'; എയിംസ് വരുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി

Published : Feb 16, 2026, 02:37 PM IST
Thrissur Pooram Contoversy-SureshGopi reacts

Synopsis

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ് ഗോപി. കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നെന്നും അതില്‍ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നു. ആ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് പറഞ്ഞതാണ് എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകും എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തന്‍റെ മൊഴി റിപ്പോർട്ടില്‍ നിഴലിച്ചുപോലും കണ്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ ആക്ഷേപം.

വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടെന്നും പറഞ്ഞ സുരേഷ് ഗോപി എയിംസുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ഉത്തരം നല്‍കി. എയിംസ് വരാതെ എവിടെ പോകാൻ?വരുമ്പോൾ അതിന്റെ മഹത്വം എനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വാട്ട് ചോദിക്കാൻ താൻ വരില്ല എന്നും അദ്ദേഹം പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപ വീതം, ക്ഷേമ പെന്‍ഷന്‍ നൽകാൻ 1,050 കോടി രൂപ അനുവദിച്ചു
കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം, പിണറായി സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണി ശങ്കര്‍ അയ്യര്‍