തൃശ്ശൂര്‍ എടുക്കുമോ, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി ഇന്നെത്തും,വൈകിട്ട് നഗരത്തില്‍ റോഡ് ഷോ

Published : Mar 04, 2024, 10:21 AM IST
തൃശ്ശൂര്‍ എടുക്കുമോ, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി ഇന്നെത്തും,വൈകിട്ട് നഗരത്തില്‍ റോഡ് ഷോ

Synopsis

നാളെമുതല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും റോഡ് ഷോയോടെ പ്രചാരണം മുറുക്കാനാണ് ബിജെപി ആലോചന.

തൃശ്ശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ സുരേഷ് ഗോപിയെ തൃശൂരിലെ പ്രചരണ രംഗത്തേക്ക് സ്വീകരിച്ചാനയിക്കാന്‍ തയാറെടുത്ത് ബിജെപി. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. തുടര്‍ന്ന് റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിക്കുന്ന തരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

നാളെമുതല്‍ എല്ലാ നിയോജന മണ്ഡലങ്ങളിലും റോഡ് ഷോയോെടെ പ്രചരണം മുറുക്കാനാണ് ബിജെപി ആലോചന. അതേസമയം ആദ്യ റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കി മറ്റെന്നാണ് മുതല്‍ ഇടതു സ്ഥാനാര്‍ഥി വിഎൺസ് സുനില്‍ കുമാര്‍ രണ്ടാം ഘട്ട പ്രചരണമാരംഭിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിലവിലെ എംപി ടിഎന്‍ പ്രതാപന്‍ സ്നേഹ സന്ദേശ പദയാത്രയിലാണ്

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്