'അമ്മയെ ശ്രദ്ധിച്ചേക്കണേ'... സുരേഷ് ​ഗോപിയെത്തി, മറിയക്കുട്ടിയെ കാണാൻ; പെൻഷൻ വാ​ഗ്ദാനം നൽകി മടങ്ങി

Published : Nov 17, 2023, 12:48 PM ISTUpdated : Nov 17, 2023, 02:17 PM IST
'അമ്മയെ ശ്രദ്ധിച്ചേക്കണേ'... സുരേഷ് ​ഗോപിയെത്തി, മറിയക്കുട്ടിയെ കാണാൻ; പെൻഷൻ വാ​ഗ്ദാനം നൽകി മടങ്ങി

Synopsis

ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ വീട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചു.

ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ വീട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചു. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പം ആയിരുന്നു സന്ദർശനം. ക്ഷേമപെൻഷനിൽ കേന്ദ്ര വിഹിതം നൽകാത്തത് സംസ്ഥാന സർക്കാർ തെറ്റായ  കണക്കുകൾ സമർപ്പിച്ചതിനാലാണ്  ക്ഷേമ പെൻഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നൽകില്ലെന്ന് ജനം തീരുമാനിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എം പി പെൻഷനിൽ നിന്നും എല്ലാ മാസവും 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നയ്ക്കും നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

മറിയക്കുട്ടിക്ക് പെൻഷൻ വൈകിയതിനെക്കുറിച്ചുള്ള വിശദാംശങ്ങളും സുരേഷ് ​ഗോപി ചോദിച്ചറിഞ്ഞു. മറിയക്കുട്ടിയുടെ പോരാട്ടം ആരംഭിച്ചിട്ട് പത്ത് ദിവസം പിന്നിടുന്നു. നിരവധി പേരാണ് ഇവർക്ക് പിന്തുണ അറിയിച്ച് എത്തുന്നത്. എന്നാൽ തനിക്ക് രാഷ്ട്രീയമില്ലെന്നും തനിക്ക് നീതിയാണ് ആവശ്യമെന്നുമാണ് മറിയക്കുട്ടിയുടെ നിലപാട്. 

സുരേഷ് ഗോപി മറിയക്കുട്ടിയെ കാണാനെത്തി

സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകള്‍ ചേര്‍ക്കുന്നത് പരിഗണനയിൽ, നിയമോപദേശം തേടാൻ പൊലീസ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും