സിപിഎം പ്രവ‍ര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് പരാതി; വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Published : Apr 27, 2019, 11:09 PM IST
സിപിഎം പ്രവ‍ര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് പരാതി; വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Synopsis

സുരേഷ് കീഴാറ്റൂരടക്കം അഞ്ച് വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിപിഎം കള്ളക്കേസിൽ കുടുക്കിയെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. 

കണ്ണൂര്‍: സി പി എമ്മിന്റെ വനിതാ പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ സുരേഷ് കീഴാറ്റൂരടക്കം അഞ്ച് വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സി പി എം കള്ളക്കേസിൽ കുടുക്കിയെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു.

സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് സുരേഷ് കീഴാറ്റൂർ ഫെയ്സ് ബുക്കിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സി പി എം പ്രവർത്തകർ സംഘടിച്ചെത്തി സുരേഷ് കീഴാറ്റൂരിന്റെ വീട് വളഞ്ഞു. പിന്നീടുണ്ടായ സംഭവങ്ങളിൽ വയൽക്കിളി പ്രവർത്തകർക്കെതിരെയും സി പി എം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  സി പി എം പ്രവർത്തകർക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത നൽകിയ പരാതിയിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും വയൽക്കിളികൾ ആരോപിച്ചു.

Also Read: കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് സിപിഎമ്മിന്‍റെ ആക്രമണം; ആരോപണവുമായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി