കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു, അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും

Published : Apr 14, 2026, 10:42 AM IST
kottayam medical college

Synopsis

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല. തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു. ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും.

പ്രശ്ന പരിഹാരത്തിനുള്ള അതിവേ​ഗ നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതലാണ് ടാങ്കറിലേക്ക് വെള്ളമടിക്കുന്നതിൽ പ്രതിസന്ധി നേരിട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ എട്ടാം നിലയിലാണ് വാട്ടർ ടാങ്കുകൾ ഉള്ളത്. ഈ വാട്ടർടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും ആണ് തകരാറിലായത്. വെള്ളമില്ലാതായതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്ക്രിയകൾ മുടങ്ങിയിരിക്കുകയാണ്. 21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`നിതിൻ്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും, ടീച്ചറിനെ വായ്പാസംഘം വിളിച്ചതും മാനസിക വിഷമം ഉണ്ടാക്കി'; നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ സാമ്പത്തിക ഭീഷണിയുമെന്ന് പൊലീസ്
സഭയോടും ദീപികയോടും പോര് നീട്ടേണ്ടെന്ന നിലപാടിൽ ബിജെപി നേതൃത്വം, ശോഭ സുരേന്ദ്രനെതിരെ യോഗത്തിൽ കടുത്ത വിമർശനം