
കാസര്‍കോട്: കാസര്‍കോട്ട് രണ്ട് വയസ്സുകാരിക്ക് ശസ്ത്രക്രിയക്ക് കോയമ്പത്തൂരേക്ക് പോകാന്‍ ഇരു സംസ്ഥാനങ്ങളുടെയും യാത്രാനുമതി. നാളെ വൈകീട്ട് യാത്ര തിരിക്കേണ്ട കുടുംബത്തിന് രണ്ട് സംസ്ഥാനങ്ങളുടെയും പാസ്സ് കിട്ടിയിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തതിന് പിന്നാലെയാണ് യാത്രാനുമതി.
അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്നാണ് രണ്ടുവയസുകാരിക്ക് ശസ്ത്രക്രിയ വേണ്ടിവന്നത്. വ്യാഴാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തണം. ഇരുസംസ്ഥാനങ്ങളുടെയും യാത്രാനുമതി കിട്ടിയില്ല. ശസ്ത്രക്രിയ നീട്ടിവെച്ചാല്‍ അത് തലച്ചോറിനെ ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു.
വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയതതിന് പിന്നാലെ കേരളത്തിന്‍റെ പാസ് അനുവദിച്ചതായുള്ള സന്ദേശമെത്തി. അധികം വൈകീട്ട് 7.15 ഓടെ തമിഴ്‍നാടും ഇവര്‍ക്ക് യാത്രാനുമതി നല്‍കുകയായിരുന്നു.