സൂര്യ കൃഷ്ണമൂർത്തിക്ക് വിട; സൂര്യ ഫെസ്റ്റിവലിലെ കലാപരിപാടികൾ തുടങ്ങിയിരുന്ന അതേ സമയത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അന്തിമോപചാരമർപ്പിച്ച് കലാ, രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ

Published : Sep 24, 2026, 09:35 PM IST
Surya Krishnamurthy

Synopsis

സൂര്യ കൃഷ്ണമൂർത്തി ഇനി തിളക്കമുളള ഓർമ. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്ഥാന സ‍ർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

തിരുവനന്തപുരം: സൂര്യ കൃഷ്ണമൂർത്തി ഇനി തിളക്കമുളള ഓർമ. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്ഥാന സ‍ർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 49 വർഷമായി തുടരുന്ന സൂര്യ ഫെസ്റ്റിവലിൽ കലാപരിപാടികൾ തുടങ്ങിയിരുന്ന വൈകീട്ട് 6.45ന് തന്നെയായിരുന്നു സംസ്കാരം. ഇന്നലെ സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങിയതും ഇതേ സമയത്തായത് യാദൃശ്ചികതയായി. ഇന്ന് രാവിലെ എട്ട് മണി മുതൽ തൈക്കാട് വീടിനോട് ചേർന്നുളള ഗണേശം സൂര്യ നാടകക്കളരിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിന് പേർ ആദരാഞ്ജലികൾ അർപ്പിച്ചു. കലാരംഗത്ത് സൂര്യ കൃഷ്ണമൂർത്തി കൈപിടിച്ചവരും അരങ്ങൊരുക്കിയവരും ആദരവേകി. ലക്ഷ്മി ഗോപാലസ്വാമി, നവ്യ നായർ, ആശ ശരത് തുടങ്ങിയവരും മന്ത്രിമാരായ സണ്ണി ജോസഫ്, സിപി ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങിയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറി; ക്ലിനിക് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശബരിമലയിൽ ഇനി വെടിവഴിപാട് ഇല്ല; തീരുമാനം സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച്