ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

Published : Oct 25, 2025, 09:01 PM IST
arrest

Synopsis

അതിരമ്പുഴയിൽ കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പ്രതി അതിരമ്പുഴയിലെത്തി പലചരക്ക് കടയുടമയുടെ മാല മോഷ്ടിച്ചത്. കടയിൽ സാധനം വാങ്ങാനെത്തിയ ജിൻസ് ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞാണ് മാല ഊരി വാങ്ങുകയായിരുന്നു. തുടർന്ന് മാലയുമായി കടന്ന് കളഞ്ഞു രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. മുമ്പും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ജിൻസ് തോമസ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്