ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു; നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന, അന്വേഷണം ഊര്‍ജ്ജിതം

Published : Apr 03, 2023, 03:24 PM ISTUpdated : Apr 03, 2023, 03:37 PM IST
ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു;  നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന, അന്വേഷണം ഊര്‍ജ്ജിതം

Synopsis

പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി  എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി