ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്ന് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

Published : Jul 26, 2025, 10:24 PM IST
aralam landslide

Synopsis

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കണ്ണൂർ: ആറളം മേഖലയിൽ മലവെള്ള പാച്ചിൽ. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചു. 50ലധികം വീടുകളിൽ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജലനിരപ്പ് 23.10 മീറ്ററാണ്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും