
തിരുവനന്തപുരം: എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ച് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിലെ വിദ്യാർഥികൾ. വിദ്യാഭ്യാസ- സാങ്കേതിക വിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ച് ഈ വിദ്യാർത്ഥികൾ കൈവരിച്ചത്. സംഗീത സംവിധായകൻ എം ജയചന്ദ്രനാണ് റോബോട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. റിസപ്ഷൻ ഡെസ്ക് പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ, അധ്യാപനം, സംശയ നിവാരണം, വൈകാരികമാറ്റങ്ങൾ, പതിവ് സ്കൂൾ ഇടപെടലുകൾ എന്നിവയെ സഹായിക്കുന്നതിനാണ് ഈ കണ്ടെത്തൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബിൽറ്റ്-ഇൻ ഇമോഷൻ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അതിന്റെ പ്രതികരണങ്ങൾ പൊരുത്തപ്പെടുത്താൻ ഈ നൂതന റോബോട്ടിനു സാധിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്. സ്കൂൾ ചെയർമാൻ ഡോക്ടർ ജി. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ ഡോക്ടർ ദേവി മോഹൻ, പ്രിൻസിപ്പൽ ഷൈലജ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam