പേപ്പർ പന്ത് മുഖത്തെറിഞ്ഞു, ചോദ്യം ചെയ്തപ്പോള്‍ ഹെല്‍മറ്റൂരി അടിച്ചു; ബൈക്ക് യാത്രികനെ അക്രമിച്ച സംഘം പിടിയിൽ

Published : Mar 06, 2025, 11:52 AM IST
 പേപ്പർ പന്ത് മുഖത്തെറിഞ്ഞു, ചോദ്യം ചെയ്തപ്പോള്‍ ഹെല്‍മറ്റൂരി അടിച്ചു; ബൈക്ക് യാത്രികനെ അക്രമിച്ച സംഘം പിടിയിൽ

Synopsis

കോവളം പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം: ബൈക്ക് യാത്രികനെ അക്രമിച്ച് ഒളിവില്‍ പോയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. വെള്ളാര്‍ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നൂര്‍ക്കോണം സ്വദേശിയായ ബെന്‍സിഗറിനെയാണ് പ്രതികള്‍ അക്രമിച്ചത്. പ്രധാന പ്രതി സമ്പത്ത് എന്ന അനീഷ് ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫെബ്രുവരി 28 ന് പുലര്‍ച്ചെയായിരുന്നു ബൈപ്പാസിൽ വെള്ളാർ ജംഗ്ഷന് സമീപം മൂന്നംഗ സംഘം ബെന്‍സിഗറിനെ അക്രമിച്ചത്. റോഡിലിരിക്കുകയായിരുന്ന പ്രതികൾ പേപ്പർ കൊണ്ടുണ്ടാക്കിയ പന്ത് റബർ ബാൻഡ് കൊണ്ട് ബെൻസിഗറിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇത് ചോദ്യം ചെയ്ത ബെൻസിഗറിനെ ബൈക്കില്‍ നിന്ന് തള്ളി തറയിലിട്ടു. ഹെൽമെറ്റ് വലിച്ചൂരി തലയിലും മുഖത്തും അടിച്ചു. തുടര്‍ന്ന് കോവളം പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ബെൻസിഗറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഒളിവിൽ പോയ സംഘത്തെ കഴിഞ്ഞ ദിവസം കോവളം പൊലീസ് പിടികൂടി.

Read More: മദ്യപിച്ചതിന് ശകാരിച്ചു; അമ്മയെ കഴുത്തറുത്ത് കൊന്ന് ചാക്കിലാക്കി,മൃതശരീരം കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടാക്കടയിൽ കിഫ്ബി റോഡ് പാതിവഴിയിൽ നിർമ്മാണം നിലച്ചിട്ട് കാലങ്ങൾ, ഒടുവിൽ കോൺക്രീറ്റ് ചെയ്ത നാട്ടുകാർ വെട്ടുകത്തികൊണ്ട് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു
കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് 8 വയസുകാരി നിയ ഫൈസൽ മരിച്ച കേസ് : ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.