മദ്യലഹരിയിൽ പൊതുപ്രവ‍ര്‍ത്തകനെ മ‍ര്‍ദ്ദിച്ച പൊലീസുകാരൻ അറസ്റ്റിൽ

Published : Dec 27, 2022, 08:16 PM ISTUpdated : Dec 27, 2022, 09:11 PM IST
മദ്യലഹരിയിൽ പൊതുപ്രവ‍ര്‍ത്തകനെ മ‍ര്‍ദ്ദിച്ച പൊലീസുകാരൻ അറസ്റ്റിൽ

Synopsis

പാലക്കാട് മുട്ടിക്കുളങ്ങര കെ‌എപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരനാണ് രാജ്കുമാർ. അഗളി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ച സമയത്താണ് അലി അക്ബറിനെ രാജ്കുമാ‍ര്‍ മദ്യ ലഹരിയിൽ ആക്രമിച്ചത്. ‍

പാലക്കാട്: എ.ഐ.വൈ.എഫ് പ്രാദേശിക നേതാവ് അലി അക്ബറിനെ മർദിച്ച കേസിൽ അട്ടപ്പാടി തടിക്കുണ്ട് ഊരിലെ രാജ്കുമാറിലെ അഗളി പൊലീസ്  അറസ്റ്റു ചെയ്തു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് രാജ്കുമാറിനെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് മുട്ടിക്കുളങ്ങര കെ‌എപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരനാണ് രാജ്കുമാർ. അഗളി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ച സമയത്താണ് അലി അക്ബറിനെ രാജ്കുമാ‍ര്‍ മദ്യ ലഹരിയിൽ ആക്രമിച്ചത്. ‍ഡിസംബ‍ര്‍ 23-ന് രാത്രി അഗളി മിനി സിവിൽ സ്റ്റേഷനോട് ചേർന്ന വ്യാപാര സമുച്ചയത്തിൽ രാജ്കുമാറും മറ്റു ചിലരും മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് അലി അക്ബറിനെ ക്രൂരമായി മർദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, രാജ്കുമാറിനെ സർവീസിൽ നിന്നു‌ സസ്പെൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ രാജ്കുമാറിനെതിരെ ചേർത്തിട്ടുണ്ട്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് അലി അക്ബർ. രാജ്കുമാറിനെ മർദിച്ച കേസിൽ അലി അക്ബറിനെതിരേയും കേസുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം