
കൊല്ലം: മന്ത്രി മേഴ്‍സിക്കുട്ടിയമ്മയുടേയും എസ്‍പി ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഇവരെ സ്ഥലം മാറ്റുകയും ചെയ്തു.
ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദീന്‍ എന്നിവരെയാണ് ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് കഴിഞ്ഞയാഴ്ച എസ്‍പി സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നതിനായിരുന്നു ഇവരെ സസ്പെന്‍ഡ് ചെയ്തത്.
കൊല്ലം മയ്യത്തുംകരയിലായിരുന്നു സംഭവം. വാഹനം കടന്നുപോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നായിരുന്നു സസ്പെന്‍ഷനെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam