മോന്‍സന്‍ മാവുങ്കലുമായി ബന്ധം: ഐജി ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി

Published : Nov 15, 2022, 06:21 PM IST
മോന്‍സന്‍ മാവുങ്കലുമായി ബന്ധം: ഐജി ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി

Synopsis

മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 സർക്കാർ സസ്പെന്‍റ് ചെയ്തത്.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിൽ  നടപടി നേരിടുന്ന ഐജി ഗുഗുലത്ത് ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി. 90 ദിവസത്തേക്കാണ് സസ്‍പെന്‍ഷന്‍ നീട്ടിയത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 സർക്കാർ സസ്പെന്‍റ് ചെയ്തത്.

മോൻസന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണന് എതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണൻ ആണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിട്ടുപോയവർക്ക് തിരികെ വരാം, അൻവറിന്റെ കാര്യത്തിലും തീരുമാനമായി, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്
ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ, കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം