എൻ പ്രശാന്തും ബി അശോകും സര്‍വ്വീസിലേക്ക്; 2 ഉദ്യോഗസ്ഥരുടെയും സസ്പെന്‍ഷൻ പിൻവലിച്ചു, എൻ പ്രശാന്ത് സസ്പെൻഷനിലായിട്ട് 2 വര്‍ഷം

Published : Jun 06, 2026, 04:23 PM ISTUpdated : Jun 06, 2026, 05:11 PM IST
prasanth and ashok

Synopsis

ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. ‌സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തുകയാണ്.

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എൻ പ്രശാന്തിനെയും തിരിച്ചെടുത്ത് വിഡി സതീശൻ. ഇടത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുമുമ്പ് അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ടുവർഷമായി പുറത്തുള്ള പ്രശാന്ത് നേരിട്ടത് ഒൻപത് സസ്പെൻഷൻ ആണ്.

സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോസ്ഥരുടെ നടപടികളെയും വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ട്രാക്ക് റെക്കോർഡാണ് അശോകിനും ബ്രോ പ്രശാന്തിനും. പിണറായി സർക്കാറിന്‍റെ കണ്ണിലെ കരടായ സീനിയ‌ർ ഉദ്യോഗസ്ഥൻ അശോകിനെ സസ്പെൻഡ് ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ തൊട്ടുമുമ്പ്. തുടർഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന മാധ്യമങ്ങളിലെ വിമർശനം കാരണം. 

ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെ, കാവൽ സർക്കാരിന്‍റെ നടപടിക്ക് നിയമസാധുതയില്ലെന്നായിരുന്നു അന്ന് അശോകിന്‍റെ പ്രതികരണം. കേര പദ്ധതിയിലെ അഴിമതിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ കൃഷി വകുപ്പിൽ നിന്ന് അശോകിനെ ആദ്യം മാറ്റി. കെടിഡിഎഫ്സി സിഎംഡി. തദ്ദേശ കമ്മീഷണർ, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി പല അപ്രധാന വകുപ്പുകളിലേക്കുമുള്ള മാറ്റങ്ങളെ അശോക് ട്രൈബ്യൂണലിൽ പോയി തടഞ്ഞിരുന്നു. 

സമൂഹമാധ്യമങ്ങളായിരുന്നു ബ്രോ പ്രശാന്തിന്‍റെ പ്രധാന കേന്ദ്രം. അച്ചടക്ക നടപടികളെ ട്രോൾ ഇറക്കി മറുപടി നൽകുന്നതാണ് രീതി. പലവട്ടം നടപടി നേരിട്ടു, ഒടുവിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചതിന് നടപടി. ഹിയറിംഗ് ലൈവ് സ്ട്രീം നടത്തണമെന്ന് വരെ ആവശ്യപ്പെട്ടു. അനഭിമതമായ കാര്യങ്ങളിലെ തുറന്നടിക്കൽ പതിവ് പല കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടിയെങ്കിലും ഇരുവരെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്ന് കുറ്റം പറഞ്ഞവ‍ർ ഇപ്പോൾ 2 വര്‍ഷം വേണമെന്ന നിലപാടിൽ, പുതിയ പ്രതിവിധികൾ ഇല്ലെന്ന് പറഞ്ഞ് തടിതപ്പുന്നുവെന്ന് പിണറായി; നഷ്ടമായത് 4 ജീവൻ
വയനാട്ടിൽ കല്ലിട്ടിട്ട് 100 ദിവസം പിന്നിട്ടു, വീട് എവിടെ കോണ്‍ഗ്രസേ എന്ന ചോദ്യവുമായി സിപിഎം; പിരിച്ച പണത്തിന് കണക്കില്ലെന്നും വിമർശനം