ഭാര്യയെ സംശയം, എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് ഭർത്താവ്; പൊള്ളലേറ്റവർ ചികിത്സയിൽ, പ്രതി അറസ്റ്റിൽ

Published : Jan 30, 2026, 09:14 AM IST
Sijo

Synopsis

പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി.

രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കി,നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കൾ' രൂക്ഷവിമർശനവുമായി വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം
'പ്രസവശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല'; താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി