ശബരിമല തീർത്ഥാടകർക്കുള്ള സ്വാമി എഐ ചാറ്റ് ബോട്ട് വൻ ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1.25 ലക്ഷത്തിലധികം പേർ

Published : Dec 15, 2024, 05:04 PM IST
ശബരിമല തീർത്ഥാടകർക്കുള്ള സ്വാമി എഐ ചാറ്റ് ബോട്ട് വൻ ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1.25 ലക്ഷത്തിലധികം പേർ

Synopsis

ആറ് ഭാഷകളിലാണ് വാട്സ്ആപ് വഴി ഉപയോഗിക്കാവുന്ന സ്വാമി ചാറ്റ് ബോട്ട്  പ്രവർത്തിക്കുന്നത്. ദിനംപ്രതി പതിനായിരത്തിലധികം പേർ ഇത് ഉപയോഗിക്കുന്നു.

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എ.ഐ ചാറ്റ് ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചതായി അധികൃതർ. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ ഇടപെടല്‍ നടത്തി. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്‌സാആപ് അധിഷ്ഠിതമായ സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.

 ശബരിമലയിലെ തത്സമയ വിവരങ്ങള്‍ ചാറ്റ്‌ബോട്ടില്‍ ആറ് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് 6238008000 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് 'ഹായ്' അയച്ചും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിംഗ് തുടങ്ങിയ വിവരങ്ങള്‍ സ്വാമി എ.ഐ ചാറ്റ് ബോട്ടില്‍ ലഭിക്കും.

നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക്  'സ്വാമി ചാറ്റ് ബോട്ടിലൂടെ' ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ  അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ വെട്ടിലായി എല്‍ഡിഎഫ്; മുഖ്യമന്ത്രി വിശദീകരണം തേടാൻ സാധ്യത
എൻസിപിയിൽ തർക്കം രൂക്ഷം: യോ​ഗത്തിൽ നിന്ന് എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി, ചർച്ച ഏകപക്ഷീയമെന്ന് പരാതി