'സ്വപ്നയെ കണ്ടത് തനിച്ച്; കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്ത് വിടണം' : വെല്ലുവിളിച്ച് വിജേഷ് പിള്ള

Published : Mar 12, 2023, 07:31 AM ISTUpdated : Mar 12, 2023, 09:19 AM IST
'സ്വപ്നയെ കണ്ടത് തനിച്ച്; കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്ത് വിടണം' : വെല്ലുവിളിച്ച് വിജേഷ് പിള്ള

Synopsis

ബംഗ്ലുരുവിൽ ഹോട്ടലിൽ താമസിച്ചതും ഒറ്റക്കാണ്. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതന്റെ സാന്നിധ്യമുള്ളത്.

തിരുവനന്തപുരം : വിജേഷ് പിള്ളയ്ക്ക് ഒപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്ന സ്വപ്നയുടെ ആരോപണം നിഷേധിച്ച് വിജേഷ് പിളള. താൻ തനിച്ചാണ് സ്വപ്നയെ കണ്ടതെന്നും ഹോട്ടലിലെ സിസിടിവി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വിജേഷ് പിളള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബംഗലുരുവിൽ ഹോട്ടലിൽ താമസിച്ചതും ഒറ്റക്കാണ്. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതന്റെ സാന്നിധ്യമുള്ളത്. ബംഗ്ലൂരു പൊലീസ് നടപടികളുമായി സഹകരിക്കും. സ്വപ്ന കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്തുവിടണമെന്നും വിജേഷ് പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'മുഖ്യമന്ത്രിക്ക് മടിയിൽ കനം'; മൗനം സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളത് കൊണ്ടാണെന്ന് കെ സുരേന്ദ്രൻ

അതേ സമയം, ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് അറിയിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വിജേഷ് പിള്ളയെ സ്വപ്ന കണ്ട ഹോട്ടലിൽ പോയി തെളിവെടുത്തു. കൂടുതൽ വിവരം ശേഖരിക്കാനായി വിജേഷ് പിള്ളയെ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ബംഗളുരു കെ ആർ പുര പൊലീസ് അറിയിച്ചു. 

'നട്ടാൽ പൊടിക്കാത്ത നുണ; സ്വപ്നയുടേത് കള്ളക്കഥ': സിപിഎം സെക്രട്ടറിയേറ്റ് 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി