'ജയിലിൽ ചിലർ വന്നു, പേരുകൾ പറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണി'; ജീവന് സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയിൽ

Published : Dec 08, 2020, 05:09 PM ISTUpdated : Dec 08, 2020, 08:19 PM IST
'ജയിലിൽ ചിലർ വന്നു, പേരുകൾ പറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണി'; ജീവന് സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയിൽ

Synopsis

പൊലീസ് ഉദ്യോ​ഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുളളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന പറഞ്ഞു

കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. പൊലീസ് ഉദ്യോ​ഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുളളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന പറഞ്ഞു.

അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്കും കുടുംബാം​ഗങ്ങൾക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകി. 

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ആയിരുന്ന സമയത്താണ് തന്നെ ചിലർ വന്ന് കണ്ടത്. അവർ കാഴ്ചയിൽ ജയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെന്ന് തോന്നുന്നവരാണ്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ താൻ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ സംരക്ഷണം വേണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടിരിക്കുന്നത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജാഗ്രത തുടരണം, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്
ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു, ഈ വർഷം രോ​ഗം പിടിപെട്ടത് 310 പേർക്ക്, പ്രതിരോധ പ്രവർത്തനവുമായി ആരോ​ഗ്യവകുപ്പ്