സ്വപ്ന സുരഷ് കൊച്ചിയില്‍, ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

Published : Jun 12, 2022, 05:22 PM ISTUpdated : Jun 12, 2022, 05:28 PM IST
സ്വപ്ന സുരഷ് കൊച്ചിയില്‍, ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

Synopsis

കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി. സുരക്ഷയ്ക്കായി സ്വപ്ന  ബോഡി ഗാർഡുകളെ നിയോഗിച്ചു.

കൊച്ചി;കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞു വീണ  സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്ര നഗറിലെ ഫ്ലാറ്റിൽ പൂർണ വിശ്രമത്തിലായിരുന്നു. രാവിലെ 11 ന് സ്വപ്ന പാലക്കാട് സൗത്ത് സ്റ്റേഷനിൽ ഹാജരായി. സ്വർണക്കടത്ത് കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയത്. ശേഷം വീണ്ടും ഫ്ലാറ്റിലേത്തി. 12 മണിയോടെയാണ്  കൊച്ചിയിലേക്ക് പുറപ്പെട്ടത്. . ശബ്ദരേഖയുടെ പേരിൽ പുറത്തു നടക്കുന്ന പ്രതിഷേധങ്ങൾ തൻ്റെ വിഷയമല്ലെന്നും ,പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന പ്രതികരിച്ചു.

രഹസ്യമൊഴിയിൽ പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ് മാധ്യമങ്ങങ്ങളോട് പങ്കുവെച്ചതെന്നും ഗൂഢാലോചനക്കോ കലാപത്തിനോ ശ്രമിച്ചിട്ടില്ലെന്നുമാണ് സ്വപ്ന ഹൈക്കോടതിയിൽ നൽകുന്ന ഹർജിയിൽ ഉന്നയിക്കുക. ചില പ്രമുഖരെ കുറിച്ച്  തനിക്ക് അറിയാവുന വസ്തുതകൾ പുറത്തുവിട്ടതോടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ അറിയിക്കും.കഴിഞ്ഞ ദിവസം പുറത്തു വിട്ട ശബ്ദരേഖ കോടതിയിൽ സമർപ്പിക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 

സ്വന്തം സുരക്ഷ കൂട്ടി സ്വപ്ന സുരേഷ്; രണ്ട് ബോഡിഗാര്‍ഡുകളെ നിയോഗിച്ചു

 സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ  ബോഡിഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്‍ന സുരേഷ്. സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെ നിയോഗിച്ചു.  ഇവർ മുഴുവൻ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും.

അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. നോട്ടീസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചതായി ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വപ്നയുമായുള്ള സംഭാഷണത്തിന്‍റെ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. തന്നെ കെണിയിൽ പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.

തന്നെയും സുഹൃത്തിനെയും കുടുക്കാൻ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയിൽ കൃത്രിമം നടത്തി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. തമിഴ്നാട്ടിൽ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകൻ മുഖേന പരാതി നൽകിയത്. വീഡിയോ സ്വപ്നയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയുടേത് ആണെന്നും തെറ്റായ വീഡിയോ സംബന്ധിച്ച സ്വപ്നയുടെ ആശങ്കകകൾക്ക് അടിസ്ഥാനമില്ലെന്നും അത് സ്വപ്നയെ കൊണ്ട് മറ്റാരോ പറയിപ്പിക്കുന്നതാണെന്നും ഇന്നലെ ഇബ്രാഹിം പറഞ്ഞിരുന്നു. 

കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി; വിമർശിച്ച് കെ മുരളീധരൻ

പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ എംപിയുടെ പരിഹാസം. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരൻ ചോദിച്ചു. 

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയിൽ 
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.

മുഖ്യമന്ത്രിക്ക് വിറളി, ഹിറ്റ്ലറെ പോലും തോൽപ്പിക്കും വിധമാണ് പെരുമാറ്റം: വി മുരളീധരൻ

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്