
തിരുവനന്തപുരം: വര്‍ക്കല ബീച്ചിൽ സര്‍ഫിങ്ങിനെത്തിയ വിദേശ യുവതിയെ ഭീഷണിപ്പെടുത്തി യുവാവ്. ഇടവ വെറ്റക്കട പരിസരത്തുള്ള ആളാണ് ഫ്രഞ്ച് യുവതിയുടെ നേരെ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തി ഭീഷണിപ്പെടുത്തിയത്.
സ്വിമിങ്ങ് ഡ്രെസ് ധരിച്ചെന്ന് പറഞ്ഞാണ് ഇയാൾ ഭയപ്പെടുത്തിയതെന്ന് ഫ്രഞ്ച് വനിതയായ ആലീസ് ആരോപിക്കുന്നു. അയിരൂര്‍ പൊലീസിൽ പരതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വര്‍ക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമങ്ങൾ പതിവാകുന്നതായി പരാതികൾ ഉയരുന്നുണ്ട്.
Also Read: കോവളത്ത് പാരാസെയിലിംഗിനിടെ ബോട്ടുകൾ തമ്മിൽ കൂട്ടിമുട്ടി; വിനോദസഞ്ചാരി ബലൂണുമായി കടലിൽ പതിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam