പുതിയ കോഴ്സുകൾക്ക് സിലബസ് ഉണ്ടാക്കേണ്ടത് കോളേജുകളോ ? വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല

By Web TeamFirst Published Nov 13, 2020, 10:56 AM IST
Highlights

സിലബസ് തയ്യാറാക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ്.  നാല് ദിവസത്തിനകം സിലബസ് തയ്യാറാക്കി അക്കാദമിക് വിംഗിന്  സമര്‍പ്പക്കാം എന്നാണ് സര്‍വകലാശാല പറയുന്നത്. 

കോഴിക്കോട്: സിലബസ് സ്വയം തയ്യാറാക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകി കാലിക്കറ്റ് സർവ്വകലാശാല. സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകൾക്ക് അനുവദിച്ച കോഴ്സുകളുടെ സിലബസാണ് അതാത് കോളേജുകൾ തന്നെ തയ്യാറാക്കേണ്ടത്. സിലബസ് തയ്യാറാക്കേണ്ട ചുമതല ബോര്‍ഡ് ഓഫ് സ്റ്റഡീസിന് ആണ്.  നാല് ദിവസത്തിനകം സിലബസ് തയ്യാറാക്കി അക്കാദമിക് വിംഗിന്  സമര്‍പ്പക്കാം എന്നാണ് വിചിത്രമായ ഉത്തരവിൽ സര്‍വകലാശാല പറയുന്നത്. 

പുതുതായി അനുവദിച്ച ന്യൂജൻ ബിരുദ കോഴ്സുകൾക്കാണ് കോളേജുകൾ സിലബസ് സ്വയം തയ്യാറാക്കി നൽകേണ്ടത്.  പുതിയ വിഷയങ്ങൾക്ക് ബോർഡ് ഓഫ് സ്റ്റഡീസ് രൂപികരിക്കാതെ കോഴ്സുകൾ അനുവദിച്ചതാണ് പ്രശ്ന കാരണം. ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

വാര്‍ത്തയുടെ വിശദാംശങ്ങളുമായി ഷാജഹാൻ :

click me!