Syro Malabar Church|സിറോ മലബാർ സഭ കുർബാന ഏകീകരണം; നിലപാടില്‍ ഉറച്ച് ഇരുവിഭാഗവും

By Web TeamFirst Published Nov 21, 2021, 1:04 PM IST
Highlights

ആദ്യ കു‍ർബാന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അർപ്പിക്കും. എറണാകുളം സെന്റ് മേരീസ് കത്തീട്രലിൽ രാവിലെ എട്ടിനാകും ആരാധന തുടങ്ങുക.

കൊച്ചി: സിറോ മലബാർ സഭയിലെ (Syro Malabar Church) കുർബാന ഏകീകരണത്തിൽ സഭാ സിനഡും എറണാകുളം – അങ്കമാലി അതിരൂപയും നേർ‍ക്കുനേർ പോരിലേക്ക്. അടുത്ത ഞായറാഴ്ച രാവിലെ എട്ട് മണിക്ക് കൊച്ചിയിൽ സഭാലതലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്നെ പുതിയ ആരാധനാക്രമത്തിൽ കുർബാന അർപ്പിക്കും. അന്നാൽ അന്നേദിവസം വൈകിട്ട് മൂന്നിന് നിലവിലെ ആരാധനാക്രമത്തിൽ കുർബാർ അർപ്പിച്ച് പ്രതിഷേധിക്കാനാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം കർദിനാൾ അനുകൂലികളും വിമത വിഭാഗവും വേവ്വേറെ യോഗങ്ങൾ വിളിച്ചിട്ടുണ്ട്.

എറണാകുളം സെന്‍റ് മേരീസ് കത്തീട്രലിൽ ഇന്നു രാവിലുത്തെ കുർബാന മധ്യേ ഇടവക വികാരി തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. റോമിൽ നിന്ന് ഇടപെടൽ ഉണ്ടായില്ലെങ്കിൽ സിനഡ് അംഗീകരിച്ചതുപോലെ തന്നെ പുതുക്കിയ കു‍ർബാന ക്രമം അടുത്ത ഞായറാഴ്ച സഭയിൽ നിലവിൽ വരും. എറണാകുളം സെന്‍റ് മേരീസ് കത്തീട്രലിൽ ആദ്യ കുർബാന അർപ്പിക്കുമെങ്കിലും മറ്റ് ഇടവകകൾക്ക് അടുത്ത ഈസ്റ്റർ വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ സിനഡിന്‍റെയും കർദിനാളിന്‍റെയും നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം.

കർദിനാൾ കുർബാന അ‍ർപ്പിക്കുന്ന സെന്‍റ് മേരീസ് കത്തീട്രലിൽ അടുത്ത ഞായറാഴ്ച തന്നെ വൈകിട്ട് മൂന്നുമണിക്ക് നിലവിലെ രീതിയിലുളള കു‍ർബാന അർപ്പിച്ച് പ്രതിഷേഝിക്കും. എറണാകുളം അങ്കമാലി അതിരൂപതിയിലെ മുന്നൂറോളം വൈദികരും പങ്കെടുക്കും. സിറോ മലബാ‍ർ സഭയിൽ നിലവിലെ രീതിയിലുളള ജനാഭിമുഖ കു‍ർബാനയ്ക്ക് തുടക്കം കുറിച്ച കർദിനാൾ ജോസഫ് പാറേക്കാട്ടിൽ സ്മൃതി ദിനമായി ആചരിച്ചികൊണ്ടാണ് പ്രതിഷേധം. ഇതിനിടെ പുതുക്കിയ കുർബാന ക്രമം നടപ്പാക്കുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നാവശ്യപ്പെടട് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയുളള ബിഷപ്പ് ആന്‍റണി കരിയിൽ റോമിൽ എത്തിയിട്ടുണ്ട്.

click me!