വ്യാജരേഖാ കേസ്: ഫാ. കല്ലൂക്കാരൻ വീണ്ടും പള്ളിയിലെത്തി; വരവേറ്റ് ഇടവകക്കാർ

By Web TeamFirst Published May 29, 2019, 5:54 AM IST
Highlights

കരഘോഷങ്ങളോടെ സ്വീകരിച്ച ഇടവക ജനത തനിക്ക് നൽകിയ പ്രാർത്ഥനക്കും പിന്തുണക്കും ടോണി കല്ലൂക്കാരൻ  നന്ദി പറഞ്ഞു. 12 ദിവസത്തിന് ശേഷം ആദ്യമായാണ് ഫാദർ പള്ളിയിൽ കുറുബാന അർപ്പിയ്ക്കുന്നത്

കൊച്ചി: സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട വികാരി ടോണി കല്ലൂക്കാരൻ മുരിങ്ങൂർ  സെന്‍റ് ജോസഫ്സ് പള്ളിയിൽ എത്തി. രാത്രി  10 മണിക്ക് എത്തിയ പള്ളി വികാരിയെ കരഘോഷേത്തോടെയാണ് ഇടവക നിവാസികൾ സ്വീകരിച്ചത്. കോടതി നൽകിയ ഉപാധികളോടെയാണ് ടോണി കല്ലൂക്കാരൻ മുരിങ്ങൂരിൽ എത്തിയത്.

കരഘോഷങ്ങളോടെ സ്വീകരിച്ച ഇടവക ജനത തനിക്ക് നൽകിയ പ്രാർത്ഥനക്കും പിന്തുണക്കും ടോണി കല്ലൂക്കാരൻ  നന്ദി പറഞ്ഞു. 12 ദിവസത്തിന് ശേഷം ആദ്യമായാണ് ഫാദർ പള്ളിയിൽ കുറുബാന അർപ്പിയ്ക്കുന്നത്. 

എന്നാൽ, സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സർക്കുലർ പള്ളികളിൽ വായിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു.

മലയാറ്റൂർ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചത്. കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്. ഫാദർ ആന്‍റണി കല്ലൂക്കാരനേയും കേസിൽ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തിൽ അനുകൂലിക്കുന്നുവെന്നായിരുന്നു വിശ്വാസികളുടെ ആരോപണം. 

click me!