Latest Videos

സിറോ മലാബര്‍ സഭ ഭൂമി ഇടപാട് കേസ്: കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല

By Web TeamFirst Published May 16, 2022, 1:46 AM IST
Highlights

നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ  ഹർജി നൽകിയിട്ടുണ്ട്. ഈ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെയും സുപ്രധാന ചുതമല വഹിക്കുന്നതിനാൽ ഒഴിവാക്കണമെന്നുമാണ് ആവശ്യം. എന്നാൽ, കർദിനാളിന് ഇളവ് നൽകരുതെന്ന്  പരാതിക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: സിറോ മലബാ‍ർ (Syro Malabar) സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി (Mar George Alencherry) ഇന്ന് കോടതിയിൽ ഹാജരാകില്ല. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ രാവിലെ 11ന് എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ  ഹർജി നൽകിയിട്ടുണ്ട്. ഈ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെയും സുപ്രധാന ചുതമല വഹിക്കുന്നതിനാൽ ഒഴിവാക്കണമെന്നുമാണ് ആവശ്യം. എന്നാൽ, കർദിനാളിന് ഇളവ് നൽകരുതെന്ന്  പരാതിക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അഴിമതിയില്ല, കർദിനാളിനെ പിന്തുണച്ച് കെസിബിസി

സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി. സഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബിസി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കും.  അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സർക്കുലറില്‍ വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദം ചർച്ച ചെയ്തെന്ന് കെസിബിസി അറിയിച്ചു. ഇക്കാര്യത്തിൽ സിനഡ് എടുത്ത തീരുമാനം ശരിയാണ്. നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മർദമില്ലാതെ മുന്നോട്ടു പോകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

അതേസമയം പുറത്തു വന്നത് വ്യാജരേഖകൾ തന്നെയെന്ന നിലപാടിലാണ് കെസിബിസി. ഈ രേഖകളിലെ കാര്യങ്ങൾ വസ്തുതാപരമല്ല. യഥാർഥ പ്രതികളെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സഭയിൽ ഭിന്നത സ്വഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരക്കാരെ വിശ്വാസികൾ തിരിച്ചറിയണമെന്നും കെസിബിസി പറഞ്ഞു.

click me!