കാൽ കഴുകൽ ശുശ്രൂഷ വേണ്ട, കുരിശിന്റെ വഴിയും; സിറോ മലബാർ സഭയുടെ സർക്കുലർ

Web Desk   | Asianet News
Published : Mar 28, 2020, 02:57 PM ISTUpdated : Mar 28, 2020, 03:01 PM IST
കാൽ കഴുകൽ ശുശ്രൂഷ വേണ്ട, കുരിശിന്റെ വഴിയും; സിറോ മലബാർ സഭയുടെ സർക്കുലർ

Synopsis

പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ട. ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തേണ്ടതില്ല. ഉയിർപ്പു ചടങ്ങുകൾ രാത്രിയിൽ നടത്തേണ്ടതില്ല.  

കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധവാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാർ സഭ. ഇതു സംബന്ധിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സർക്കുലർ പുറത്തിറങ്ങി.

മെത്രാന്മാർക്കും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. എന്നാൽ, ഇതിൽ വിശ്വാസികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് സർക്കുലറിൽ പറയുന്നു. ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണം നടത്തേണ്ടതില്ല. 

പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ട. ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തേണ്ടതില്ല. ഉയിർപ്പു ചടങ്ങുകൾ രാത്രിയിൽ നടത്തേണ്ടതില്ല. പകരം ഈസ്റ്റർ ദിവസം കുർബാന അർപ്പിച്ചാൽ മതിയാകുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. 

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധികാര കേന്ദ്രങ്ങളിലെ മാറാത്ത സാന്നിധ്യം, രാഷ്ട്രീയത്തില്‍ തനിവഴി; ആരായിരുന്നു ദാദയെന്ന അജിത് പവാര്‍?
കെ-ഇനം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്, റീട്ടെയിൽ രംഗത്തും ചുവടുറപ്പിക്കാൻ കുടുംബശ്രീ; വമ്പൻ പ്രഖ്യാപനവുമായി എം ബി രാജേഷ്