സിറോ മലബാർ സഭയുടെ ഭൂമിയിടപാട്; കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published : Nov 24, 2022, 03:37 AM ISTUpdated : Nov 24, 2022, 03:38 AM IST
സിറോ മലബാർ സഭയുടെ ഭൂമിയിടപാട്; കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Synopsis

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയാണ്  പരിഗണനയിലുള്ളത്.  കാക്കനാട് മജിസ്ട്രേട്ട് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ കോടതിയെ സമീപിച്ചത്. 

ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയാണ്  പരിഗണനയിലുള്ളത്.  

കാക്കനാട് മജിസ്ട്രേട്ട് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ കോടതിയെ സമീപിച്ചത്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Read Also: അത് ഞങ്ങളുടെ സർക്കാരായിരുന്നു, പക്ഷേ അവർ വിലകൊടുത്ത് വാങ്ങി'; ബിജെപിക്കെതിരെ രാഹുൽ

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം