മെഡിക്കൽ വിദ്യാർത്ഥികളുടെ നൃത്തത്തിന് പിന്തുണ; സഭാ നിലപാട് വ്യക്തമാക്കി അങ്കമാലി അതിരൂപത

By Web TeamFirst Published Apr 15, 2021, 4:49 PM IST
Highlights

വിദ്വേഷ പ്രചരണ൦ സാമൂഹിക മനോരോഗമായി മാറിയെന്ന് അതിരൂപത മുഖപത്രം സത്യദീപത്തിലെ ലേഖനം പറയുന്നു. സഹവർത്തിത്വത്തിന്റെ സന്തോഷം മതേതര കേരള൦ മറന്ന് തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണ്. മത തീവ്രവാദത്തിന്റെ വില്പന സാധ്യത ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രീയ നേതൃത്വമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

കൊച്ചി: മെഡിക്കൽ വിദ്യാർത്ഥികളുടെ റാസ്പുടിൻ നൃത്തത്തിന് പിന്തുണയുമായി സിറോ മലബാർ സഭ അങ്കമാലി അതിരൂപത. വിദ്വേഷ പ്രചരണ൦ സാമൂഹിക മനോരോഗമായി മാറിയെന്ന് അതിരൂപത മുഖപത്രം സത്യദീപത്തിലെ ലേഖനം പറയുന്നു. സഹവർത്തിത്വത്തിന്റെ സന്തോഷം മതേതര കേരള൦ മറന്ന് തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണ്. മത തീവ്രവാദത്തിന്റെ വില്പന സാധ്യത ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രീയ നേതൃത്വമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുന്നത് അവസ്ഥയിലേക്ക് മതബോധ൦ ജനാധിപത്യ കേരളത്തെ നിർവികാരമാക്കി. അയ്യപ്പനുവേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന രീതിയിലായി പ്രചാരണം. മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന തീവ്ര ചിന്ത ക്രൈസ്തവരും പങ്കുവെയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ട ലേഖനം പി സി ജോർജിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പി സി ജോർജിന്റെ ഹിന്ദു രാഷ്ട്ര പരാമർശം പടരുന്ന വിഷ ചിന്തയുടെ സൂചനയാണെന്നാണ് ലേഖനത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

click me!