
വയനാട്: ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്‌ടമായ ശ്രുതിയുടെ വീട് ഇനിയും പൂർത്തിയായിട്ടില്ലെന്ന് വയനാട് എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ. അതിൻ്റെ ധാർമിക ഉത്തരവാദിത്തം എംഎൽഎ ടി സിദ്ദിഖിന് ഉണ്ടെന്നും സി കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. താൻ നിർമിച്ച് കൊടുക്കുന്ന വീട് എന്ന നിലയിലാണ് ടി സിദ്ദിഖ് അതിനെ പ്രചരിപ്പിച്ചത്. ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് വീട് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് മാപ്പ് പറയണമെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam