'മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നു'; കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

Published : Sep 19, 2020, 07:48 AM IST
'മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നു'; കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

Synopsis

ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നത്.  

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് സുരേന്ദ്രന്‍ പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേനത്തില്‍ ആവശ്യപ്പെട്ടത്. മതവര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ വ്യാജപചരണം നടത്തുന്നുവെന്നും അഴിമതി മറയ്ക്കാന്‍ സിപിഎം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നത്.  ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയും വരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാകില്ല. രാജ്യത്തെ വഞ്ചിച്ച മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നതുവരെ ബിജെപിയുടെ സമരം അവസാനിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസന്വേഷണത്തെ പിണറായി വിജയന്‍ രഹസ്യമായി അട്ടിമറിക്കുകയാണെന്നും നാണംകെടും മുമ്പ് രാജിവെച്ചൊഴിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഖുറാന്‍ വിതരണം ചെയ്തതിനെ ബിജെപി എതിര്‍ത്തിട്ടില്ലെന്നും നിയമവിരുദ്ധമായി സ്വര്‍ണവും പണവും കടത്തിയതിനെതിരെയാണ് ബിജെപി രംഗത്തെത്തിയതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം; പരാതിയുമായി അതീജീവിത, വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ ഹാജരാക്കി
'പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്