'പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തു'; തൃശൂരിൽ പുലക്കാട്ടുക്കര സ്വദേശിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു

Published : Dec 26, 2023, 07:29 PM IST
'പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തു'; തൃശൂരിൽ പുലക്കാട്ടുക്കര സ്വദേശിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു

Synopsis

പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് വിനു പറയുന്നു. വിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

തൃശൂർ: തൃശൂർ പുലക്കാട്ടുക്കരയിൽ ലഹരി സംഘത്തിന്റെ ആക്രമണം. പുലക്കാട്ടുക്കര സ്വദേശി വിനുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചത്. പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് വിനു പറയുന്നു. വിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

പെൺ മക്കളുമൊത്ത് പുഴയിൽ കുളിക്കാൻ ചെന്നപ്പോഴാണ് വിനു ലഹരി സംഘത്തെ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് വിനുവിനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചത്. സംഘത്തിൽ പതിനഞ്ചു പേരുണ്ടായിരുന്നു. വിനുവിന്റെ മകളുടേയും സഹോദര പുത്രിയുടേയും മാല പൊട്ടിച്ചതായും പരാതി ഉയരുന്നുണ്ട്. അതേസമയം, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു. 
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുതുക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മണലി പുഴയുടെ തീരത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു. 

'ഗോള്‍ഡിന് കിട്ടിയ എമൗണ്ട് മറച്ചുവച്ചു, എന്നെ സഹായിച്ചില്ല': ആരോപണങ്ങളുമായി അല്‍ഫോണ്‍സ് പുത്രന്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍