പരാതികൾ കേൾക്കാൻ മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്തിന് നാളെ തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Dec 08, 2024, 07:48 PM IST
പരാതികൾ കേൾക്കാൻ മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്തിന് നാളെ തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Synopsis

കരുതലും കൈത്താങ്ങും എന്ന പേരിൽ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക.

തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച  തുടക്കമാകും. കരുതലും കൈത്താങ്ങും എന്ന പേരിൽ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും. 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എം.എൽ.എ, എം.പിമാരായ ഡോ.ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹിം, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, വി.ശശി, എം.വിൻസെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വഴുതക്കാട് ഡിവിഷൻ കൗൺസിലർ രാഖി രവികുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരും പങ്കെടുക്കും ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ നേതൃത്വം നൽകും. 

തിരുവനന്തപുരം ജില്ലാ താലൂക്ക്തല അദാലത്ത് 9 മുതൽ 17 വരെ 

തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്. തിരുവനന്തപുരം താലൂക്ക് തല അദാലത്ത് തിങ്കളാഴ്ച ഗവൺമെന്റ് വിമെൻസ് കോളേജിൽ നടക്കും. ഡിസംബർ 10ന് നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിലും ഡിസംബർ 12ന് നെടുമങ്ങാട് താലൂക്ക്തല അദാലത്ത് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലും നടക്കും.ഡിസംബർ 13ന് ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലും ഡിസംബർ 16ന് വർക്കല താലൂക്ക് തല അദാലത്ത് വർക്കല എസ്.എൻ കോളേജിലും നടക്കും. ഡിസംബർ 17ന് കാട്ടാക്കട താലൂക്കതല അദാലത്തിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജും വേദിയാകും.

ജില്ലയിൽ ഇതുവരെ ലഭിച്ചത് 3,803 അപേക്ഷകൾ 

തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച (ഡിസംബർ 07, വൈകിട്ട് നാല് മണി വരെ) വരെ ലഭിച്ചത് 3,803 അപേക്ഷകളാണ്. തിരുവനന്തപുരം താലൂക്ക് - 1070, നെയ്യാറ്റിൻകര താലൂക്ക് - 642, നെടുമങ്ങാട്  താലൂക്ക്  - 1051, ചിറയിൻകീഴ്  താലൂക്ക് - 320, വർക്കല  താലൂക്ക് - 407,കാട്ടാക്കട താലൂക്ക് - 313 എന്നിങ്ങനെയാണ് കണക്ക്.

അതിദാരിദ്ര്യ നിര്‍മാര്‍ജനമടക്കം ലക്ഷ്യം; തദ്ദേശഭരണ സമിതികളെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ