
കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായത്.
വസ്തു അളന്നു നൽകുന്നതുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശിയോട് താലൂക്ക് സർവ്വേയറായ മനോജ് ലാൽ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാൾ കൊല്ലം വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് നൽകിയ രണ്ടായിരം രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു പരാതിക്കാരൻ കൈമാറി. ഇതിനിടയിലാണ് മനോജ് ലാൽ പിടിയിലായത്. വിജിലൻസ് സംഘം കൈക്കൂലി പണം പിടിച്ചെടുക്കുകയും മനോജ് ലാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam