കണ്ണൂരില്‍ തമിഴ്‍നാട് സ്വദേശി പനി ബാധിച്ച് മരിച്ചു

Published : Jun 07, 2020, 11:15 PM IST
കണ്ണൂരില്‍ തമിഴ്‍നാട് സ്വദേശി പനി ബാധിച്ച് മരിച്ചു

Synopsis

കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്കാരം സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ തമിഴ്‍നാട് സ്വദേശി പനിയും ഛര്‍ദ്ദിയും വന്ന് മരിച്ചു. താഴെ തെരുവിലെ തങ്ക മുരുകപ്പൻ (65) എന്നയാളാണ്  മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്കാരം സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം തൃശ്ശൂർ ജില്ലയിൽ ഒരാൾ കൂടി കൊവിഡ‍് ബാധിച്ച് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരന്‍ കുമാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനാണ് രോഗി മരിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പൊലീസ് അതിക്രമം - ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും