മയപ്പെട്ടോ? 'ഞങ്ങൾ കാത്തിരിക്കും, കുറഞ്ഞത് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എങ്കിലും തുടരണം', ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ

Published : May 07, 2026, 07:44 AM ISTUpdated : May 07, 2026, 08:01 AM IST
mk stalin vijay

Synopsis

തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ. ഞങ്ങൾ കാത്തിരിക്കുമെന്നും 6 മാസം എല്ലാം നിരീക്ഷിക്കും, ഭരണഘടനാപ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ഡിഎംകെ ആഗ്രഹിക്കുന്നില്ല എന്ന് പ്രതികരണം

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ. ഞങ്ങൾ കാത്തിരിക്കുമെന്നും 6 മാസം എല്ലാം നിരീക്ഷിക്കും, ഭരണഘടനാപ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ഡിഎംകെ ആഗ്രഹിക്കുന്നില്ല. സ്റ്റാലിൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണം. കുറഞ്ഞത് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എങ്കിലും തുടരണം എന്നുമാണ് സ്റ്റാലിന്‍റെ പ്രതികരണം. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് സ്റ്റാലിൽ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് ഇന്നലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ചർച്ചകളുണ്ടായി എന്നുൾപ്പെടെയായിരുന്നു റിപ്പോർട്ടുകൾ. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരു പാർട്ടികളുടെയും മുന്നിലുള്ളത്. അതേസമയം ഇത്തരമൊരു ചർച്ച നടന്നതായി ഇരു പാർട്ടികളുടെയും നേതാക്കൾ പരോക്ഷമായി സമ്മതിക്കുന്നില്ല. പിന്നാലെയാണ് സ്റ്റാലിൻ ഇത്തരമൊരു പ്രസ്ഥാവന നടത്തുന്നത്.

അതിനിടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർക്കെതിരെ കോൺഗ്രസ്സ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്ഭവനിൽ അല്ലെന്നാണ് ജ്യോതിമണി എംപി പ്രതികരിച്ചത്. നിയമസഭയിൽ ആണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും നിരവധി സുപ്രീം കോടതി വിധികളിൽ ഇക്കാര്യം ‌ വ്യക്തമാണ് ജനവിധി തടയാൻ ഗവർണർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശൻ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് തെളിയിച്ചു, 102 സീറ്റ് തന്ന ജനങ്ങളോട് പ്രതിബദ്ധത വേണം; കെഎം ഷാജി
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും; ആദ്യം സത്യപ്രതിജ്ഞ ചെയ്യുക മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും