
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് സംശയം. പുതുക്കോട്ടയിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ സ്വദേശി ആർ ഹരിഹൻ എന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത് സമീപത്തുള്ള ക്വാറിയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. സംഭവത്തിൽ ഹരിഹരന്‍റെ സുഹൃത്തായിരുന്ന പെൺകുട്ടി, അച്ഛൻ, സഹോദരൻ എന്നിവർക്കെതിരെ കേസെടുത്തു. പ്രബല ജാതിയിൽപെട്ടവരാണ് പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടി ഫോൺ വിളിച്ചതിന് പിന്നാലെയാണ് ഹരിഹരൻ വീട്ടിനിന്നിറങ്ങിയത്.
പെൺകുട്ടിക്കെതിരെ അടക്കം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഹരിഹരന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. ഹരിഹരനും പെൺകുട്ടിയും വിവാഹിതരാകാനായി 5 മാസം മൂൻപ് ഒളിച്ചോടി പോയിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പെൺകുട്ടി ബന്ധം തുടരനില്ലെന്ന് അറിയിക്കുകയായിരുന്നു. ദളിത് യുവാവിനെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞു പൊലീസുകാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam