'ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും'; എംകെ സ്റ്റാലിന്‍റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി

Published : Apr 20, 2026, 03:07 PM IST
rahul gandhi

Synopsis

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി

ചെന്നൈ: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തമിഴ്നാടിനെ ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്‌നാട്ടിൽ ഇരുന്നു ഭരിക്കാൻ ആഗ്രഹിക്കുകയാണ്. ഇത് നേരിട്ട് പറയാൻ ബിജെപിക്ക് ധൈര്യമില്ല. അതിനു വേണ്ടി ഒരു കക്ഷിയെ കൂടെക്കൂട്ടി. എഐഡിഎംകെ തമിഴ്നാടിന്‍റെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ്. എന്നാൽ, ഇപ്പോഴത്തെ എഐഎഡിഎംകെ ബിജെപിയുടെ ഉപകരണം മാത്രമായി. അതിന്‍റെ നേതൃത്വം ബിജെപിക്ക് കീഴടങ്ങി. 

അഴിമതിയാണ് അതിന്‍റെ കാരണം. ട്രംപ് മോദിയെ എങ്ങനെ നിയന്ത്രിക്കുന്നുവോ അതുപോലെ മോദി എടപ്പാടി കെ പളനിസ്വാമിയെ നിയന്ത്രിക്കുകയാണ്. തമിഴർ ഒരിക്കലും കീഴടങ്ങില്ല. അത് ആര്‍എസ്എസിന് അറിയാം. വനിതാ സംവരണ ഭേദഗതി ബില്ലിലൂടെ മോദിയുടെ പദ്ധതി വെറെയായിരുന്നു. ദേശവിരുദ്ധ നടപടിയാണ് ബിജെപി എടുത്തത്.അതുകൊണ്ടാണ് നമ്മൾ അതിനെ തോൽപ്പിച്ചത്. ഇത്തരം ഏത് ബില്ല് വന്നാലും തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും കോൺഗ്രസ്‌ ആശയങ്ങൾ മാത്രമേ വിജയിക്കുവെന്ന് മോദിക്ക് അറിയാമെന്നും രാഹുൽ പറഞ്ഞു. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ലായിരിക്കാം. എന്നാൽ, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു.തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. ഇന്ത്യയിൽ ജീവിക്കാൻ ന്യൂനപക്ഷങ്ങൾക്ക് ഭയമാണെന്നും ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും രാഹുൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അനോജിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി, കണ്ണുതുറന്നു, മരുന്നുകളോ‌ട് പ്രതികരിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്, 'ദുരൂഹത സംശയിക്കുന്നു'