ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് തമിഴ്നാടിന്റെ കത്ത്

Published : Jan 11, 2024, 12:51 PM ISTUpdated : Jan 11, 2024, 01:16 PM IST
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് തമിഴ്നാടിന്റെ കത്ത്

Synopsis

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് തമിഴ്നാട് ചീഫ് സെക്രട്ടറി കത്തയച്ചത്.

കൊച്ചി: ശബരിമലയിലെ തിരക്കിൽ കേരളത്തിന് വീണ്ടും തമിഴ്നാടിന്‍റെ കത്ത്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറിയാണ്, കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസവും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി ശബരിമലയിലെ തിരക്കിൽ നേരിയ കുറവുണ്ട്. മകരവിളക്കിന് വെർച്വൽ ക്യൂ പരിമിതപ്പെടുത്തിയെങ്കിലും ശബരിമലയിലെത്തുന്ന ആരെയും തടയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്  അറിയിച്ചു. സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയതും എരുമേലി പേട്ട തുളളലിൻ്റെയും പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച സന്നിധാനത്ത് തിരക്ക് കുറയാൻ കാരണം. പമ്പയിലും നിലയ്ക്കും തീർത്ഥാടകരുടെ തിരക്കില്ല. മകരവിളക്കിന് മുൻപ് എത്തുന്ന തീർത്ഥാടകർ സന്നിധാനത്തെ തമ്പടിക്കുന്നത് കണക്കിലെടുത്ത് മകരവിളക്കിനും തലേ ദിവസവും വെർച്വൽ ക്യൂ യഥാക്രമം 50000ഉം 40000 ഉം ആയി കുറച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി