'ന്യൂറോരോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ? രാഹുലിന് ജാമ്യം നിഷേധിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു'

Published : Jan 11, 2024, 12:22 PM ISTUpdated : Jan 11, 2024, 12:31 PM IST
'ന്യൂറോരോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ? രാഹുലിന് ജാമ്യം നിഷേധിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു'

Synopsis

ജനറൽ ആശുപത്രിയിലെ ഡോകടർ, പോലീസ്  എല്ലാവരും ജാമ്യം നിഷേധിക്കാൻ അധികാരം ദുർവിനിയോഗം ചെയ്തു.നിയമ വിരുദ്ധ ഇടപെടൽ നടത്തിയ ഒരു ഉദ്യോഗസ്ഥനേയും വെറുതെ വിടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: ജാമ്യേപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജം എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി​ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശൻ രം​ഗത്ത്.രാഹുലിന്‍റെ   ആരോഗ്യം മോശം ആയിരുന്നു.പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.കൂടുതൽ ചികിസക്ക് ബംഗളൂരുവിലേക്ക് 15 ന് കൊണ്ട് പോകാൻ ഇരുന്നതാണ്.ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ?ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ മെഡിക്കൽ പരിശോധന അട്ടിമറിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു.ആശുപത്രിയിലെ ഡോകടർ, പോലീസ്  എല്ലാവരും ജാമ്യം നിഷേധിക്കാൻ അധികാരം ദുർവിനിയോഗം ചെയ്തു.നിയമ വിരുദ്ധം ആയി ഇടപെടൽ നടത്തിയ ഒരു ഉദ്യോഗസ്ഥനേയും വെറുതെ വിടില്ല.

 

ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം അറിയാതെ ആണ് ഗോവിന്ദന്‍റെ  പ്രതികരണങ്ങൾ.എം. വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കും.നടത്തിയത് മൂന്നാം കിട വർത്തമാനം.സി. പി. എം സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനത്തിന്‍റെ  വില കളഞ്ഞു.എല്ലാ കുഴപ്പത്തിനും കരണം മുഖ്യമന്ത്രിയാണ്.മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്ത് പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പിലാക്കുന്നു.സമരങ്ങൾ ഉദ്ഘാടനം ചെയ്യുന്നവർ വരെ പ്രതികൾ ആകുന്നു.അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന സർക്കാരാണിത്,ഈ സർക്കാരിനെ ഉപദേശിക്കുന്നർ സർക്കാരിന്‍റെ  ശത്രുക്കൾ ആണ്.വ്യാപകമായി ജാമ്യം ഇല്ലാത്ത കേസുകൾ എടുക്കുന്നു.രാഹുൽ ആരെയെങ്കിലും പരിക്കേൽപ്പിക്കുന്ന ഒന്നും ചെയ്തില്ല.എന്നിട്ടും പത്തു വർഷം തടവ് കിട്ടുന്ന വകുപ്പുകൾ ചുമത്തിയെന്നും സതീശൻ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആനയിറങ്ങിയാൽ ഉടൻ ഫോണിൽ അലർട്ട്; കാടുകളിൽ ‘എഐ കണ്ണുകൾ’, വനംവകുപ്പും ടാറ്റ ഗ്രൂപ്പും കൈകോർക്കുന്നു
നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ