പൂർണ സംഭരണ നിലയിലെത്തി; തമിഴ്നാട് ഷോളയാർ ഷട്ടർ തുറന്നു, ജലം കേരള ഷോളയാറിലേക്ക്

Web Desk   | others
Published : Aug 07, 2020, 11:08 PM IST
പൂർണ സംഭരണ നിലയിലെത്തി; തമിഴ്നാട് ഷോളയാർ ഷട്ടർ തുറന്നു, ജലം കേരള ഷോളയാറിലേക്ക്

Synopsis

പെരിങ്ങൽക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാർ ഡാമിൽ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോൾ ജലം സംഭരിച്ചിട്ടുള്ളത്. 2635 അടിയാണ് വെള്ളിയാഴ്ച രാവിലത്തെ ജലനിരപ്പ്. പൂർണ സംഭരണ നില 2663 അടിയാണ്. 

തൃശൂര്‍: തമിഴ്നാട് ഷോളയാർ ഡാം പൂർണ സംഭരണ നിലയിൽ ആയതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറന്ന് 3000 ക്യുസെക്സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാൻ തുടങ്ങി. വെള്ളിയാഴ്ച രാത്രി 8.15നാണ് ഷട്ടറുകൾ തുറന്നത്. പെരിങ്ങൽക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാർ ഡാമിൽ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോൾ ജലം സംഭരിച്ചിട്ടുള്ളത്.

2635 അടിയാണ് വെള്ളിയാഴ്ച രാവിലത്തെ ജലനിരപ്പ്. പൂർണ സംഭരണ നില 2663 അടിയാണ്. അതിനാൽ തമിഴ്നാട് ഷോളയാറിൽനിന്ന് എത്തുന്ന വെള്ളം സംഭരിക്കാൻ കേരള ഷോളയാറിന് കഴിയുമെന്നതിനാൽ പെരിങ്ങൽക്കുത്തിൽ ആശങ്കയില്ലെന്നാണ് നിരീക്ഷണം. 95 ശതമാനം വരെ കേരള ഷോളയാറിൽ ജലം സംഭരിച്ചുനിർത്താൻ കഴിയും.

അതിശക്ത മഴക്ക് സാധ്യത കണക്കിലെടുത്ത് പാലക്കാട് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജല നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് വാളയാർ ഡാം നാളെ തുറക്കും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ