തമിഴ്നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും വിദ്യാ‍ര്‍ത്ഥിയുടെ ആത്മഹത്യ: ഉത്തരവാദികൾ അധ്യാപകരെന്ന് വീഡിയോയിൽ കുട്ടി

Published : Aug 23, 2022, 09:51 PM ISTUpdated : Aug 30, 2022, 10:43 PM IST
തമിഴ്നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും വിദ്യാ‍ര്‍ത്ഥിയുടെ ആത്മഹത്യ: ഉത്തരവാദികൾ അധ്യാപകരെന്ന് വീഡിയോയിൽ കുട്ടി

Synopsis

മരണത്തിന് ഉത്തരവാദികൾ സ്കൂളിലെ അധ്യാപകരാണെന്നും അവർ തന്നെ ദിവസവും തല്ലാറുണ്ടെന്നും അധ്യാപകർ ചീത്ത പറയുന്നതുകൊണ്ട് ഇനി സ്കൂളിലേക്ക് പോകാനാകില്ലെന്നും മരണത്തിന് മുൻപ് ചിത്രീകരിച്ച വീഡിയോയിൽ കുട്ടി പറയുന്നു 

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ അമ്പത്തൂ‍ര്‍ പാഡി സ്വദേശിയായ ഒൻപതാം ക്ലാസ്സുകാരനാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന വീഡിയോ സന്ദേശം കൂട്ടുകാർക്ക് അയച്ചുകൊടുത്തിന് ശേഷമായിരുന്നു കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യ ദൃശ്യവും കുട്ടി ഫോണിൽ ചിത്രീകരിച്ചിരുന്നു. 

ചെന്നൈ അമ്പത്തൂർ പാഡിയിലെ കുമരനഗർ ലക്ഷ്മി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥിയാണ് വീട്ടിനുള്ളിൽ വച്ച് വീ‍ഡിയോ സന്ദേശം ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൈഞരമ്പ് മുറിച്ചതിന് ശേഷം തൂങ്ങിമരിക്കുകയായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദികൾ സ്കൂളിലെ അധ്യാപകരാണെന്നും അവർ തന്നെ ദിവസവും തല്ലാറുണ്ടെന്നും കുട്ടി സന്ദേശത്തിൽ പറയുന്നു. അധ്യാപകർ ചീത്ത പറയുന്നതുകൊണ്ട് ഇനി സ്കൂളിലേക്ക് പോകാനാകില്ലെന്നും കുട്ടി വീഡിയോയിൽ പറയുന്നുണ്ട്. ഈ ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് എത്തിച്ചുനൽകണം, അവർ സ്കൂളിലെത്തി ഇക്കാര്യം ചോദിക്കണം. കൂട്ടുകാർക്ക് അയച്ചുനൽകിയ സന്ദേശത്തിൽ കുട്ടി പറയുന്നു.

സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കൊരട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളാക്കുറിച്ചിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് ശേഷം ഇത്തരം കേസുകൾ സിബിസിഐ‍ഡിക്ക് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചുണ്ടായിരുന്നു. ലോക്കൽ പൊലീസിന്‍റെ ആദ്യഘട്ട അന്വേഷണത്തിന് ശേഷം ഈ സംഭവത്തിലും സിബിസിഐഡി അന്വേഷണം ഏറ്റെടുത്തേക്കും.

'ഇനി ഗവര്‍ണറുടെ കോര്‍ട്ടിലേക്ക്' , ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി, കറുത്ത ദിനമെന്ന് പ്രതിപക്ഷം

 

ബസില്‍ തര്‍ക്കം: പൊലീസെത്തി, പരിശോധനയില്‍ എംഡിഎംഎ, 2 പേര്‍ അറസ്റ്റില്‍

 

ആലപ്പുഴ: ചേർത്തലയിൽ 35 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. തിരുവല്ല  സ്വദേശി റോഷൻ, ചങ്ങനാശേരി സ്വദേശി ഷാരോൺ എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഇരുവരും  ലഹരിയിലായിരുന്നു. റോഷനെതിരെ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകളുണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍