സോഷ്യൽമീഡിയ വഴി സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍5 വര്‍ഷം തടവ്,ശിക്ഷ കടുപ്പിച്ച് തമിഴ്നാട്, നിയമഭേദഗതി നിയമസഭയില്‍

Published : Jan 10, 2025, 04:23 PM IST
സോഷ്യൽമീഡിയ വഴി സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍5 വര്‍ഷം തടവ്,ശിക്ഷ കടുപ്പിച്ച് തമിഴ്നാട്, നിയമഭേദഗതി നിയമസഭയില്‍

Synopsis

കുറ്റം ആവർത്തിച്ചാൽ 10 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാകും ശിക്ഷ. കൂട്ടബലാത്സംഗ കേസുകളില്‍ മുൻ‌കൂർ ജാമ്യം നൽകില്ല.

ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്ക്കെതിരായ അതിക്രമങ്ങളിൽ ശിക്ഷ കടുപ്പിക്കുന്നു . സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ 5 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാകും ഇനി ശിക്ഷാ. നേരത്തെ 3 വർഷം തടവും 10,000 രൂപ പിഴയുമായിരുന്ന ശിക്ഷ ആണ്‌ വർധിപ്പിക്കുന്നത്. കുറ്റം ആവർത്തിച്ചാൽ 10 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാകും ശിക്ഷ.കൂട്ടബലാത്സംഗ കേസുകളിലും ഉയർന്ന പദവിയിൽ ഉള്ളവരോ മേലുദ്യോഗസ്ഥരോ ഉൾപ്പെട്ട കേസുകളലും മുൻ‌കൂർ ജാമ്യം നൽകില്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സിനിമാ തിയേറ്ററുകൾ, ഹോട്ടലുകൾഎന്നിവിടങ്ങളിൽ എല്ലാം CCTV നിർബന്ധമാക്കി. ലൈംഗികഅതിക്രമ പരാതികൾ ലഭിച്ചാൽ 24 മണിക്കൂറിനകം പോലീസിനെ വിവരം അറിയിച്ചില്ലെങ്കിൽ 50,000 രൂപ പിഴ ചുമത്തണമെന്നും ആണ് പുതിയ നിയമം. ഇതു സംബന്ധിച്ച നിയമ ഭേദഗതി ക്കായുള്ള 2 ബില്ലുകൾ മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം