
കോഴിക്കോട്: കനത്ത വേനലിൽ ജോലിസമയം മാറ്റണമെന്ന ആവശ്യവുമായി ഇന്ധന ടാങ്കർ ഡ്രൈവർമാർ. കൊടുംവെയിലിൽ വാഹനം ഓടിക്കുന്നതിന്‍റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് ഫറോക്കിലെ ഐഒസി പ്ലാന്‍റിൽ നിന്ന് ദിനംപ്രതി 150-ലധികം ഇന്ധന ടാങ്കറുകൾ സർവീസ് നടത്തുന്നുണ്ട്. വടക്കൻ ജില്ലകളിലെ പമ്പുകളിലേക്ക് ഇവിടെ നിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. കനത്ത ചൂടിൽ ദീർഘദൂര ഓട്ടം അസഹനീയമെന്ന് ഡ്രൈവർമാർ പറയുന്നു.രാവിലെ എട്ടര മുതലാണ് ടാങ്കറുകൾ സർവീസ് തുടങ്ങുന്നത്.
ഈ സമയക്രമത്തിൽ മാറ്റം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എലത്തൂർ, ഇരുമ്പനം എന്നിവിടങ്ങളിലെ ടാങ്കർ ലോറി ഡ്രൈവർമാരും ഇതേ ആവശ്യമുന്നിയിക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam