
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ് ഗതാഗത തടസ്സം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടയിലാണ് ടയർ കുഴിയിൽ പതിച്ചതിനെ തുടർന്ന് ടാങ്കർ ലോറി മറഞ്ഞിത്. ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലിക്കിഡ് സോപ്പ് ലോഡ് ഇറക്കിവരുന്ന ലോറിയാണ് മറിഞ്ഞത്. ലോറി ക്രയിൻ ഉപയോഗിച്ച് റോഡരുകിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. പൊലീസ്, ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സ്, ചുരം സുരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തുണ്ട്. വൺവേയായാണ് ചുരത്തിൽ ഗതാഗതം നടക്കുന്നത്. ലോറി അരുകിലേക്ക് മാറ്റുന്ന സമയം പൂർണ്ണമായും കുറച്ച് നേരംഗതാഗതം തടസ്സപെട്ടേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam