നാലു കോടി ചെലവിട്ട് ടാറിങ്, മൂന്ന് മാസമായപ്പോഴേക്കും റോഡ് തകർന്ന് തരിപ്പണമായി

Published : Jun 17, 2024, 02:24 PM IST
നാലു കോടി ചെലവിട്ട് ടാറിങ്, മൂന്ന് മാസമായപ്പോഴേക്കും റോഡ് തകർന്ന് തരിപ്പണമായി

Synopsis

റീ ടാറിങ് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്

പത്തനംതിട്ട: ടാറിംഗ് പൂർത്തിയായി വെറും മൂന്ന് മാസമായ പത്തനംതിട്ട  റാന്നിയിലെ ജണ്ടായിക്കൽ - അത്തിക്കയം റോഡ് തകർന്ന് തരിപ്പണമായി. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. നാലു കോടി ചെലവിട്ടായിരുന്നു ടാറിങ്.

ഉന്നത നിലവാരത്തിൽ പണിപൂർത്തിയാക്കിയെന്ന് എംഎൽഎയും ഉദ്യോഗസ്ഥരുമൊക്കെ അവകാശപ്പെട്ട ജണ്ടായിക്കൽ - അത്തിക്കയം റോഡിനാണ് ഈ ദുരവസ്ഥയുണ്ടായത്. പഴവങ്ങാടി - നാറാണമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ഏറെക്കാലത്തിന് ശേഷമാണ് നവീകരിച്ചത്. റീ ടാറിങ് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ നാട്ടുകാർ പരിതപിക്കുന്നത്.

ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം ജനകീയ സമിതി പരാതി നൽകിയിരുന്നു. അഴിമതി ആരോപണം ശക്തമായപ്പോൾ പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. ഉഗ്രൻ ക്വാളിറ്റി ആയതിനാൽ റിപ്പോർട്ട് മുക്കിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു; കപ്പലിലുള്ളത് 220 യാത്രക്കാർ

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്