ദേവസ്വം മന്ത്രിയുടെ കത്ത് മേശപ്പുറത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന്; വിവാദ നിയമനങ്ങൾ പുനപരിശോധിക്കുമോ?

Published : Jun 16, 2026, 09:14 AM IST
murali jayakumar

Synopsis

വിജിലൻസ് അന്വേഷണം നേരിടുന്നവരെ പ്രധാന തസ്തികകളിൽ നിയമിച്ചെന്ന പരാതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്. ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ നൽകിയ കത്തും യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്ന് ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെ പ്രധാന തസ്തികളിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്‍റെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമോ എന്നത് കണ്ടറിയണം.

നിയമോപദേശം തേടി

അതേസമയം നിലവിൽ ഇറക്കിയ ഉത്തരവ് പുനപരിശോധിച്ചാലുണ്ടാകുന്ന നിയമപ്രശ്നങ്ങളും ബോർഡിന് മുന്നിലുണ്ട്. വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ സ്ഥലമാറ്റപ്പെട്ടവർ ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരെ ദിവസങ്ങള്‍ക്കുള്ള മാറ്റിയാലുള്ള നിയമപ്രശ്നങ്ങളെ കുറിച്ച് നിയമോപദേശം ബോർഡ് തേടിയിട്ടുണ്ട്. സർക്കാരുമായി ഏറ്റമുട്ടലില്ലാതെ പ്രശ്നം പരിഹരിക്കണമെന്നാണ് ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാറിന്‍റെ നിലപാട്. അതേസമയം രണ്ട് ഇടത് ബോർഡ് അംഗങ്ങളുടെ നിലപാട് നിർണായകമാണ്. പരാതികളിൽ മാറ്റമുണ്ടായില്ലെങ്കിൽ സർക്കാരും ബോർഡും തമ്മിലുള്ള തർക്കം രൂക്ഷമാകാൻ ഇടയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയോ? അൻസിബ ഹസന്‍റെ പരാതിയിൽ ശ്വേത മേനോന്‍റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്:പി രാജീവ്