തൃശൂരിൽ 84 തേക്ക് തടികൾ പിടികൂടി, കണ്ടെടുത്തത് പട്ടയ ഭൂമിയിൽ നിന്നും നഷ്ടപ്പെട്ട തടികൾ

By Web TeamFirst Published Jun 12, 2021, 5:08 PM IST
Highlights

പട്ടയ ഭൂമിയിൽ നിന്ന് നഷ്ടപ്പെട്ടവ ഇവക്ക് ഏകദേശം 3 ലക്ഷം രൂപ വില വരുമെന്നാണ് കണക്കു കൂട്ടൽ. 

തൃശൂർ: തൃശൂരിൽ പട്ടയ ഭൂമിയിൽ നിന്നും നഷ്ടപ്പെട്ട തേക്ക് തടികൾ പിടികൂടി. 84 കഷ്ണം തേക്ക് തടികളാണ് പൂമലയിൽ നിന്നും പിടികൂടിയത്. പട്ടയ ഭൂമിയിൽ നിന്ന് നഷ്ടപ്പെട്ടവ ഇവക്ക് ഏകദേശം 3 ലക്ഷം രൂപ വില വരുമെന്നാണ് കണക്കു കൂട്ടൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. പുതുശ്ശേരി വീട്ടിൽ സണ്ണിയും സഹായിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് മെഷീൻ വാൾ കണ്ടെടുത്തു. 

റവന്യൂ ഉത്തരവിന്റെ മറവിൽ വന ഭൂമിയിൽ നിന്ന് മരങ്ങൾ  മുറിച്ച് കടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ തൃശ്ശൂർ അകമലയിൽ മുറിച്ച തേക്ക് മരങ്ങളുടെ കുറ്റികൾ തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി.  മരം മുറിയുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന കണ്ടെത്തലിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. 

ആറ്റൂർ മങ്ങാറപ്പള്ളിയിൽ വന ഭൂമിയോട് ചേർന്നുള്ള പട്ടയഭൂമിയിലാണ് മുറിച്ച തേക്ക് മരങ്ങളുടെ കുറ്റികൾ തീയിട്ട് നശിപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ ഈ പ്രദേഷശത്ത് പട്രോളിംഗ് നടത്താൻ ഉദ്യോഗസ്ഥർ പദ്ധതിയിട്ടിരുന്നു. പരിശോധനയിൽ പിടിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് തെളിവ് നശിപ്പിക്കാൻ തീയിട്ടെന്നാണ് നിഗമനം. 
 

(പ്രതീകാത്മക ചിത്രം)

click me!