37 മണിക്കൂറിനൊടുവിൽ13 കാരിയെ കണ്ടെത്തി; കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക്

Published : Aug 22, 2024, 12:34 AM ISTUpdated : Aug 22, 2024, 03:27 AM IST
37 മണിക്കൂറിനൊടുവിൽ13 കാരിയെ കണ്ടെത്തി; കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക്

Synopsis

പുലർച്ചെ നാലുമണിയോടെ പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പോകും. 

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെടും. ഇന്നലെ രാവിലെ അമ്മയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി, പിന്നീട് കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്ത തെരച്ചിലിനൊടുവിൽ ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി ഇപ്പോൾ ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു. 

അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പുലർച്ചെ നാലുമണിയോടെ പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പോകും. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് വഴി ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിക്ക് കൗൺസിലിം​ഗ് നൽകുമെന്നും പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍